ഇന്നലെ ശ്രീമാന്‍ ഇടിവാളിന്റെ പുതിയ രചന വായിച്ചപ്പോ തൊട്ടുള്ള ഒരു ചിന്തയായിരുന്നു, ഞാന്‍ പഠിച്ച ദേവീവിലാസത്തിനെപറ്റി ഒരു പോസ്റ്റിടണമെന്നു.
വൈകിട്ടു ഒരു ബിയറിന്റെ തണുപ്പിലും തരിപ്പിലും ഇരുന്നു ആലോചിച്ചപ്പോ അതങ്ങനെ ഒരു പോസ്റ്റിലൊന്നും ഒതുങ്ങില്ല എന്നു തോന്നി. ജീവിച്ചു തുടങ്ങിയിട്ടു 12 കൊല്ലം കഴിഞ്ഞിരുന്നുവെങ്കിലും , ജീവിതം തുടങ്ങിയതു ആ മതിലുകള്‍ക്കുള്ളില്‍ നിന്നാണു.
ആദ്യമായി മലയാളം കാര്യമായിട്ട് പഠിച്ചതു...
ആദ്യമായി സ്കൂള്‍ സമരം കണ്ടത്...
ആദ്യമായി ക്ളാസ്സ് കട്ടു ചെയ്തു പടത്തിനു പോയതു...
ആദ്യമായി സിപ്പ്-അപ്പ് തിന്നതു...
ആദ്യമായി മുണ്ട് ഉടുത്തത്...
ആദ്യമായി പ്രേമലേഖനം എഴുതിയത്...
ആദ്യമായി പ്രേമലേഖനം വാങ്ങിയതും..!!! [ സത്യം!]
ആദ്യമായി ചങ്കു തുറന്നു പ്രേമിച്ചതു...
ആദ്യമായി പുക വലിച്ചതു..[ അവസാനമായും..]...
ആദ്യമായി " നീ ഇനി വീട്ടില്‍ നിന്നും ആളെ വിളിച്ചോണ്ടു വന്നിട്ടു ക്ളാസ്സില്‍ കയറിയാല്‍ മതി " എന്നു പറയിച്ചതു...
എന്തിനധികം പറയുന്നു...
ആദ്യമായി ഒരു കൊച്ചു പുസ്തകം കാണുന്നതു പോലും.... അവിടെ വിരാജിക്കുന്ന കാലത്തു.
ഒരു പാടു മുഖങ്ങള്‍ മനസ്സിലേയ്ക്കു ഓടിയെത്തുന്നു...
ആ മുഖങ്ങള്‍ക്കിടയില്‍ പുഞ്ചിരിക്കുന്ന ഒരു മുഖവും...
ജീവിതത്തിന്റെ വര്‍ണ്ണങ്ങള്‍ കളഞ്ഞു കിട്ടിയ ഒരു പാവപ്പെട്ടവന്റെ മുഖം...
എന്റെ മുഖം...
" ശംഖൊണ്ടിടത്തു മറുപാടൊരു ചക്രമുണ്ടു..
കാലില്‍ ചിലമ്പു, ചില മുത്തുപടം കഴുത്തില്‍..
ഓടീട്ടു വന്നു കുടിക്കൊണ്ട കുമാരനല്ലൂര്‍ കാര്‍ത്യായനീ..
ശരണമിന്നിഹ കൈ തൊഴുന്നേന്‍..."
[ ദേവിയില്‍ വിശ്വസിക്കുന്നതുകൊണ്ടല്ല, എന്നാലും കുമാരനല്ലൂര്‍ ദേവീ വിലാസത്തിന്റെ കഥ പറയാന്‍, കുമാരനല്ലൂര്‍ ദേവിയില്‍ നിന്നു തന്നെ തുടങ്ങണം!]
പൃഥ്വി രാജിനു ഒരു തുറന്ന കത്ത്...
13 years ago