Sunday, 27 September 2009

വിദ്യാരംഭം

മറ്റൊരു വിദ്യാരംഭം കൂടി കടന്നെത്തുന്നു.

ആചാരാനുഷ്ഠാനങ്ങളുടെ മതപരമായ വിശദീകരണങ്ങള്‍ക്കപ്പുറത്ത്‌, ഗുരുക്കന്‍മാരെ ആദരിക്കുന്ന ഈ ഭാരതീയ പാരമ്പര്യം മഹത്തായ ഒരു സന്ദേശമാണ്‌ നല്‍കുന്നത്‌. അദ്ധ്യാപനം എന്ന തൊഴിലിനും അദ്ധ്യാപകര്‍ക്കും വില കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തില്‍, മാതാവിനും പിതാവിനുമൊപ്പം നിറുത്തേണ്ട ദൈവസമന്‍മാരാണ്‌ ഗുരുക്കന്‍മാര്‍ എന്നു പുതിയ തലമുറ ഓര്‍മ്മിക്കട്ടെ.

ആദരവോടെ മാത്രം ഓര്‍മ്മിക്കാന്‍ സാധിക്കുന്ന ചില മുഖങ്ങള്‍ മനസ്സിലേയ്ക്കെത്തുന്നു..

സിവില്‍ സര്‍വ്വീസ്‌ എന്ന സുന്ദരസ്വപ്നം മനസ്സില്‍ കുത്തിവെച്ച്‌, എന്നന്നേക്കുമായി കടന്നുപോയ കുര്യന്‍ സാര്‍. ഒരു പട്ടാളക്കാരനായും, പിന്നീട്‌ അദ്ധ്യാപകനായും ഈ നാടിനെ സേവിച്ച ആ പുണ്യാത്മാവിനു നിത്യ ശാന്തി നേരുന്നു.

യൌവ്വനത്തിന്റെ ചുറുചുറുക്കോടെ ഓടി നടന്നിരുന്ന ലിബി ടീച്ചര്‍..

പാല്‍പ്പുഞ്ചിരിയില്‍ സ്നേഹം ഒളിപ്പിച്ചിരുന്ന ശശി സാര്‍...

മാതൃഭാഷ പാല്‍പ്പായസം പോലെ കോരിവിളമ്പിത്തന്ന സാവിത്രി ടീച്ചര്‍, അനിയന്‍ സാര്‍, രാധാകൃഷ്ണന്‍ സാര്‍...

ചരിത്രം ചിരപരിചിതവും പ്രിയപ്പെട്ടതുമാക്കിയ പണിക്കര്‍ സാര്‍...

അടക്കിപ്പിടിച്ച ശബ്ദത്തില്‍ ഭൂഗോളത്തിന്റെ സ്പന്ദനം വിശദീകരിച്ച കൃഷ്ണന്‍ നമ്പൂതിരി സാര്‍..

ഗിരിജ ടീച്ചര്‍, ഉഷ ടീച്ചര്‍...

മുരളി സാര്‍....

ഇലക്ട്രോണിക്സ്‌ എന്ന കൊടുംകാട്ടില്‍ നിന്നും കൈ പിടിച്ചു നടത്തി ഒരു വിധം പുറത്തെത്തിച്ച അജീഷ്‌ സാര്‍....

സംഗീതം ക്ഷമയോടെ ചൊല്ലിത്തന്ന ശരവണന്‍ സാര്‍......


പിന്നെ പേരെടുത്തു പരാമര്‍ശ്ശിക്കാത്ത മറ്റനേകം മഹത്‌വ്യക്തികള്‍...

അവസാനമായി, കര്‍മ്മം കൊണ്ടു അദ്ധ്യാപകരായ അപ്പനും അമ്മയും....

നിങ്ങളുടെയെല്ലാം മുന്നില്‍, മനസ്സുകൊണ്ടു ഒരു വെറ്റയും അടക്കയും വെള്ളിരൂപയും സമര്‍പ്പിക്കുന്നു...


നന്ദി.. ഒരായിരം നന്ദി.....

7 comments:

The Common Man | പ്രാരാബ്ധം said...

ആചാരാനുഷ്ഠാനങ്ങളുടെ മതപരമായ വിശദീകരണങ്ങള്‍ക്കപ്പുറത്ത്‌, ഗുരുക്കന്‍മാരെ ആദരിക്കുന്ന ഈ ഭാരതീയ പാരമ്പര്യം മഹത്തായ ഒരു സന്ദേശമാണ്‌ നല്‍കുന്നത്‌. അദ്ധ്യാപനം എന്ന തൊഴിലിനും അദ്ധ്യാപകര്‍ക്കും വില കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തില്‍, മാതാവിനും പിതാവിനുമൊപ്പം നിറുത്തേണ്ട ദൈവസമന്‍മാരാണ്‌ ഗുരുക്കന്‍മാര്‍ എന്നു പുതിയ തലമുറ ഓര്‍മ്മിക്കട്ടെ.

Robin Issac said...

ഒരു പക്ഷെ പള്ളിക്കൂടങളില്‍ അധ്യാപകറ്ക്കു പകരം റോബൊട്ടുകള്‍ ആകും. കുര്യന്‍ സാറും അമ്മിണി റ്റീഛറും ഒക്കെ വെര്ഷന്‍ എക്സ് വയ് ഒക്കെ ആകും.

Manjjukaalam said...

I dont know what to express dear...was so touched.Feel blessed!

rakesh said...

nicely written au revoir

SSS said...

ഒരുപാടു നാളുകള്‍ക്കു ശേഷമാണു ഒരു പോസ്റ്റ് വായിച്ചിട്ട് ഇത്ര സന്തോഷം തോന്നുന്നത്. നല്ല ഭംഗിയുള്ള പോസ്റ്റ്.

Vipin Prasad said...

Aliyaa...Well written!! Took me back too, down the memory lane....

നന്ദകുമാര്‍ said...

സന്തോഷം പ്രാരാബ്ദമേ..
മനസ്സുകൊണ്ടെങ്കിലും ഗുരുക്കന്മാര്‍ക്ക് നന്ദി ചൊല്ലുന്നതില്‍.. ഇപ്പോഴും എന്റെ എഴുത്തിന് അഭിനന്ദനങ്ങള്‍ കേള്‍ക്കുമ്പോള്‍ പഴയ ഹൈസ്ക്കൂള്‍ മുറ്റവും അവസരങ്ങള്‍ തന്ന ഗുരുക്കന്മാരേയും ഓര്‍ത്തുപോകും.