അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കാലമായിരുന്നു എന്നാണ് എന്റെ ഓര്‍മ്മ. ആ വര്‍ഷമാദ്യം , ഞങ്ങടെ ക്ലാസ്സ് ടീച്ചറായി ഒരു റെയ്ച്ചല്‍ മിസ്സ് സ്കൂളില്‍ ചേര്‍ന്നു. ജനിച്ചതും വളര്‍ന്നതും കേരളത്തിനു പുറത്ത്, വിവാഹശേഷം കുറേ കൊല്ലം ഇന്ത്യക്കു പുറത്ത്, ആ ബഡായിയെല്ലാംകൂടി ഞങ്ങടെ പുറത്ത് - അതായിരുന്നു അവസ്ഥ.
അങ്ങനെയിരുന്നപ്പോ ഓണം വന്നു. ഓണപ്പരീക്ഷ കഴിഞ്ഞു പിറ്റേന്ന് സ്കൂളില്‍ ഓണാഘോഷം. ക്ലാസ്സ്‌തലത്തില്‍ അത്തപ്പൂക്കള മല്‍സരം.
അതിനു മുമ്പുള്ള വര്‍ഷങ്ങളില്ലാം ഇതു നടന്നിരുന്നതു കൊണ്ട് കാര്യങ്ങളെങ്ങനെ വേണമെന്നതിനു ഒരേകദേശരൂപം ഞങ്ങള്‍ക്കുണ്ടായിരുന്നു.അതിങ്ങനെ :-
എല്ലാവരും കൂടി പിരിവിട്ടു ഒരു 150 രൂപയ്ക്കുള്ള പൂവ് പുറത്തു നിന്നു മേടിക്കുന്നു, പിന്നെ അവനവന്റെ വീട്ടിലുള്ള പൂവെല്ലാം പറിച്ചുകൊണ്ടു വരുന്നു, പഴയ 'വനിത' പതിപ്പുകളിലെ വലിയ ആര്‍ഭാടമില്ലാത്ത ഒരു പൂക്കളമിടുന്നു- ഉള്ള ഭംഗി മതി. സമ്മാനം നിര്‍ബന്ധമില്ല.
കാശ് പിരിച്ചു. പറ്റിയ ഡിസൈന്‍ തപ്പിയെടുക്കാന്‍ താളുകള്‍ മറിച്ചുകൊണ്ടിരിക്കുമ്പോ റെയ്ച്ചല്‍ മിസ്സ് കേറി വന്നു. കാര്യം പറഞ്ഞപ്പോ പുള്ളിക്കാരിക്കും വലിയ താല്‍പ്പര്യം, കൂടെ കൂടി. പക്ഷേ ഒരു കളവും പുള്ളിക്കാരിക്കു് ഇഷ്ടപ്പെടുന്നില്ല. കയ്യിലെ സ്റ്റോക്ക് തീര്‍ന്നപ്പോ ഡിസൈന്റെ കാര്യം മിസ്സ് ഏറ്റെടുത്തു. വീട്ടില്‍ നല്ല കുറേ ഡിസൈന്‍സ് ഉണ്ടെന്നും അതില്‍ കൊള്ളാവുന്ന ഒരെണ്ണം കൊണ്ടുവരാമെന്നും പുള്ളിക്കാരി ഏറ്റു.
പിന്നെ പരീക്ഷകളുടെ സമയമായിരുന്നു. ഇതിന്റെ കാര്യം ആരും ചര്‍ച്ച ചെയ്തില്ല.
പരീക്ഷ തീരുന്ന അന്നു വൈകിട്ടു, ഏതൊക്കെ നിറത്തിലുള്ള പൂവുകള്‍ മേടിക്കണം എന്നു ചോദിക്കാന്‍ സ്റ്റഫ് റൂമില്‍ ചെന്നപ്പോ, പുള്ളിക്കാരി നേരത്തേ പോയി എന്നറിഞ്ഞു. പതിവു പോലെ ജമന്തിയും വാടാമുല്ലയും മേടിക്കാം എന്നു തീരുമാനിച്ചു പിരിഞ്ഞു.
രാവിലെ എണീക്കാന്‍ അല്‍പ്പം വൈകി. പല്ലു തേച്ചിട്ടു പൂ പറിക്കാന്‍ ഇറങ്ങിയപ്പോഴാണ് ചതി മനസ്സിലായത്. അതിരാവിലെ എഴുന്നേറ്റ് പ്രിയ സഹോദരന്‍ പൂവെല്ലാം പറിച്ചു കൂട്ടിലാക്കി. ആകെ മിച്ചം വെച്ചിരിക്കുന്നതു മൊസാണ്ടയും [ 'ഞാനാരുമല്ലേ, എനിക്കാരുമാകണ്ടേ' എന്ന രീതിയില്‍ തളര്‍ന്നു കിടക്കുന്ന ഒരു പൂവ്], പിന്നെ പൂച്ചവാലന്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന , പേരു പോലെ തന്നെ പൂച്ചവാലു പോലെ നീണ്ട ഒരു പൂവും.
അമ്മയുടെ അഭ്യര്‍ത്ഥന, അപ്പന്റെ ഭീഷണി - ഒന്നും വിലപ്പോയില്ല. അവന്‍ പറിച്ചതില്‍ നിന്നും ഒരിതള് പോലും അവന്‍ തന്നില്ല. എന്റെ അനിയനായതുകൊണ്ട് പറയണതല്ല, അന്നുമതെ ഇന്നുമതെ, അവന്റെ കയ്യില്‍ നിന്നും എന്തേലും കിട്ടണമെങ്കില്‍ ഒരു ശകലം പാടാണ്.
അങ്ങനെ രാവിലെ തന്നെ കലിപ്പടിച്ചാണ് സ്കൂളിലെത്തിയത്.
അപ്പോ അറിയുന്നു, ഡിസൈനുമായി എത്തേണ്ട പാര്‍ട്ടി എത്തിയിട്ടില്ല, വന്നുകൊണ്ടിരിക്കുന്നതേയുള്ളൂ എന്ന്. വന്നില്ലെങ്കിലും കുഴപ്പമില്ലായിരുന്നു എന്നു പിറുപിറുത്തുകൊണ്ട് മിസ്സിനായി കാത്തു നിന്നു. ബാക്കി ക്ലാസ്സുകാരെല്ലാം ഇട്ടു പകുതിയായി. അല്പ്പം കഴിഞ്ഞപ്പോ മന്ദഗതിയില്‍ അവരു നടന്നുവരുന്നതു കണ്ട്, സമയം ലാഭിക്കാന്‍ ഓടി അവരുടെ അടുത്ത് ചെന്നു.
" മിസ്സേ, ഡിസൈന്‍ താ. നേരം പോയി..."
"ഡിസൈന്? വാട്ട് ഡിസൈന്?"
" അയ്യോ മിസ്സല്ലേ അന്നു പറഞ്ഞതു പൂക്കളത്തിനുള്ള ഡിസന്‍ കൊണ്ടുവരാമെന്നു"
" ഓ..ശോ...മൈ ഗോഡ്!........."
ചുരുക്കം പരഞ്ഞാല്‍ അവരാക്കാര്യം മറന്നു. കുന്തസ്യ ഗുണം ദേവസ്യ സമം.. അതു തന്നെ!
സമചിത്തത വീണ്ടെടുത്ത മിസ്സ് , ആ സാധനം വീണ്ടെടുക്കാത്ത ഞങ്ങളോട് :
" നോ പ്രോബ്ലം. ഞാന്‍ ഇപ്പോ ഒരെണ്ണം റെഡിയാക്കാം"
സ്റ്റാഫ് റൂമിലേയ്ക്കു പോയിട്ടു 2 മിനിറ്റ് കഴിഞ്ഞപ്പോ ഒരു കടലാസ് കഷണവുമായി ക്ലാസ്സിലെത്തി. ചുരുങ്ങിയ സമയം കൊണ്ട് താന്‍ രൂപപ്പെടുത്തിയ കലാരൂപം, അഭിമാനത്തോടെ ക്ലാസ്സിലെ ബോര്‍ഡിലേക്കു പകര്‍ത്തി.
ഒരു വലിയ സമചതുരത്തില്‍, പതിനാറു സമചതുരങ്ങള്‍. ജനലഴികള്‍ പോലെ, ജയിലഴികള്‍ പോലെ കളങ്ങള്‍. ആകെപ്പാടെ കളകളം, കുളംകുളം.
മനസ്സിലായില്ല?, ദേ ഇങ്ങനെ..
എന്താണ് അവരെ ഇങ്ങനെ തോന്നിപ്പിച്ചത് എന്നെനിക്കറിയില്ല. വേറെയൊരു ഡിസൈന്‍ തപ്പിയെടുത്ത് ഉള്ള സമയം കൊണ്ട് ഒരു പൂക്കളം തട്ടിക്കുട്ടിയതെങ്ങനെയെന്നും.
15 comments:
ചതുരവടിവില്‍ ഒരത്തപ്പൂക്കളം : ഓണം വിശേഷാല്‍പ്രതി.
റെയ്ച്ചല്‍ മിസ്സ് ഇതു വായിച്ചിരുന്നെങ്കില്‍!
ഹ ഹ ഹ. റെയ്‌ച്ചല്‍ മിസ്സിന്റെ ചതുരപ്പൂക്കളം കൊള്ളാമല്ലോ.
;)
ഓണാശംസകള്‍!
ഹി..ഹി...മിസ്സിന്റെ പൂക്കളപരീക്ഷണം കൊള്ളാല്ലോ...കണക്കിന്റെ മിസ്സാണോ ആ മിസ്സ് ??...സമചതുരങ്ങളോടുള്ള മിസ്സിന്റെ പ്രതിപത്തി കണ്ടു ചോദിച്ചതാണു ട്ടോ..:)
കളങ്ങള്‍ (കള്ളികള്‍) കിട്ടിയില്ലേ പ്രാരാബ്ദക്കാരാ... ഇനി കളം നിറച്ചു പൂവിടുക. അപ്പോള്‍ പൂക്കളമായി. ഇതു വരെ ഇതു മനസ്സിലായില്ലല്ലേ.
ഓടോ : ടീച്ചറിനു മലയാളം നല്ല വശമില്ലെന്നു വെറുതെ ചിന്തിച്ചു.
-സുല്‍
പൂക്കള മത്സരം...!! അതിന്നു മനസ്സില്‍ നല്ല ഓര്‍മ്മകള്‍ കൊണ്ടു വരുന്നു...നന്ദി,സ്കൂളിലെ പൂക്കള മത്സരം ഓര്‍മിപ്പിച്ചതിന്..
ടീച്ചറും കൊള്ളാം , അനിയനും കൊള്ളാം , പോസ്റ്റും കൊള്ളാം. പിന്നെ കൊള്ളുല്ലാത്തതാരാ? ആ എനിക്കറിയില്ല
ഇങ്ങനെയുള്ള പ്രാരാബ്ധങ്ങള്‍
ഈ തലയില്‍
ഇനിയും
ഒരുപാടു കാണും. അല്ലേ?
ഇറക്കി വച്ചോളൂ..
ഗിരിദീപത്തിലണോ റേച്ചല്‍ മിസ്സ്?
പള്ളിക്കൂടം?
മരിയന്‍?
ഹഹ..
ശിഷ്യാ ഗുരുക്കന്മാര്‍ പറയുന്നത് അനുസരിക്കണം. ഗുരു പറഞ്ഞതുപോലെ പൂക്കളം ഇട്ടിരുന്നെങ്കില്‍ സമ്മാനം കിട്ടുമായിരുന്നു.
രസകരമായിട്ടൊ പൂക്കളം ഓര്‍മ്മ
എലാവര്‍ക്കും നന്ദി കേട്ടോ!!
സരിജ എന്തോ പറയാതെ പറഞ്ഞപോലെ!
ലതി മാഡം
ഗിരിദീപത്തിലോ മരിയനിലോ പള്ളിക്കൂടം എന്ന കോര്‍പ്പസ് ക്രിസ്റ്റിയിലോ[ ഹൊ! പറയാന്‍ തന്നെ എന്നാപാടാ!] ഒന്നുമല്ല. ക്യൂന്‍മേരീസ് എന്ന, 1990ല്‍ പൊട്ടിമുളച്ച ഒരു സ്കൂളിലായിരുന്നു.
ഇത് വായിക്കാന്‍ വൈകിപ്പോയല്ലൊ മാഷേ...
പൂക്കളം ഉഗ്രന്‍.
thakarthu !!!!
വൈകി വന്ന കമന്റ്
-------------------
"ജനിച്ചതും വളര്‍ന്നതും കേരളത്തിനു പുറത്ത്, വിവാഹശേഷം കുറേ കൊല്ലം ഇന്ത്യക്കു പുറത്ത്, ആ ബഡായിയെല്ലാംകൂടി ഞങ്ങടെ പുറത്ത് - "
റോള് ഓണ്‍ ദ ഫ്ലോര്‍ ലോഫിംഗ്..:-)
(ചുമ്മാ ജാടയ്ക്കു)
"എന്റെ അനിയനായതുകൊണ്ട് പറയണതല്ല, അന്നുമതെ ഇന്നുമതെ, അവന്റെ കയ്യില്‍ നിന്നും എന്തേലും കിട്ടണമെങ്കില്‍ ഒരു ശകലം പാടാണ്."
എന്റെ ചേട്ടനും ഇതു തന്നെ പറയുന്നു...
എല്ലാ ചേട്ടന്മാരുടെയും ഒരടവാണ് ഇത് എന്നാണു എന്റെ അഭിപ്രായം... :-)
ടീച്ചറും കൊള്ളാം പിള്ളേരും കൊള്ളാം..
ആ വര്ഷം സമ്മാനം കിട്ടിയോ?
ഹഹ പാവം ടീച്ചര്‍.
ബാത്ത് റൂം ടൈത്സ് ഡിസൈന്‍ പൂക്കളത്തിനു മാറിപ്പോയതാവും....
(പണ്ട് മിമിക്രിയില്‍ കേട്ടപോലെ.. അലക്കുകാരന്റെ സ്ലിപ്പെടുത്ത് കവി അരങ്ങില്‍ ചൊല്ലിയ പോലെ
‘കീറിയ സാരിയൊരേഴെണ്ണം
കീറാത്ത് ചുരിദറു പതിനാറ്...
ഹൌ ഈ ഡിസൈന്‍ കണ്ട് ഞാന്‍ പേടിച്ചു.
ഇത് പൂക്കളമല്ല......
കളങ്ങളുണ്ടാക്കി വെറുതെ പൂവിട്ടാല്‍ പൂക്കളം ആവും എന്നുള്ള ധാരണ മാറിയോ ആവോ മിസ്സിന്?
ee Rachel enna peru immathiri chilarkku mathramaano...
enneyum oru teacher padippichirunnu....ethaandu ithu pole aru teacher!!
Mosanda-yude varnana ishtapettu :-)
wishes!
devika
kalari ippozum vilakku theliyaathe...
Post a Comment