Wednesday 17 September 2008

സാ..പാ..സാ..

ഞാന്‍ അഞ്ചാം ക്ലാസ്സില്‍ വിളയാടിയിരുന്ന സമയത്താണ്‌, എന്റെയമ്മയ്ക്ക്‌ പെട്ടന്നൊരു തോന്നലുണ്ടായത്‌ : മക്കളെ ശാസ്ത്രീയ സംഗീതം പഠിപ്പിക്കണം.

അന്നു കുമാരനല്ലൂരാണു താമസം. കാക്കനാട്ട്‌ കുന്നുംപുറത്തിന്റെ ഒത്ത നെറുകയിലാണ്‌ വീടു. കവലയില്‍ ബസിറങ്ങി 1 കിലോമീറ്റര്‍ നടന്നിട്ടു, പിന്നെ സെക്കന്റ്‌ ഗിയറില്‍ കുന്നുകേറി വരുമ്പോ, ഒന്നു നിര്‍ത്തി ഫസ്റ്റ്‌ ഗിയറിലേയ്ക്കു തട്ടുന്ന ഒരു ചെറിയ വളവുണ്ട്‌. അതിനെ നേരെ വലതു വശത്തായിരുന്നു, ആ കാലത്തു തന്നെ കുമാരനല്ലൂര്‍ പ്രദേശത്തു അറിയപ്പെട്ടിരുന്ന ശ്രീ കുമാരനല്ലൂര്‍ ശരവണന്‍ സാറിന്റെ വീട്‌. അദ്ദേഹം തൃപ്പൂണിത്തറ സംഗീത കോളെജില്‍ ഒരു വിദ്യാര്‍ത്ഥിയായിരുന്നു, വീട്ടില്‍ സംഗീത ക്ലാസ്സുകളും നടത്തിയിരുന്നു.

അപ്പോ മേല്‍പ്പറഞ്ഞ വളവില്‍, ഒന്നു ശ്വാസം വിടാനായി നിന്നിരുന്ന സമയങ്ങളില്‍ , പുള്ളിയുടെ വീട്ടിലിരുന്നു കുട്ടികള്‍ പാടി പഠിക്കണതു കണ്ടപ്പോ തൊട്ടാണ്‌ അമ്മയ്ക്കും അങ്ങനെയൊരാഗ്രഹം തോന്നിയത്‌.

അങ്ങനെ, ഏതോ ഒരു ഞായറാഴ്ച രാവിലെ , വെറ്റിലയും പാക്കും ദക്ഷിണയും കൊടുത്തു ഞങ്ങളും അദ്ദേഹത്തിന്റെ ശിഷ്യന്‍മാരായി.

" സാ....പാ...സാ" പാടി തുടങ്ങിയാല്‍, അതു തന്നെ പാടി അവസാനിപ്പിക്കുന്ന ഒരു മണിക്കൂര്‍ നീളുന്ന ക്ലാസ്സുകള്‍ ജീവിതത്തിന്റെ ഭാഗമായി.

ആദ്യത്തെ ഒരു ഉഷാറൊക്കെ കഴിഞ്ഞപ്പോ ഇതൊരു ചെറിയ കുരിശാണെന്നു ഞങ്ങള്‍ക്കു മനസ്സിലായി. ശനിയാഴ്ച വൈകുന്നേരവും, ഞായറാഴ്ച രാവിലെയുമാണ്‌ ക്ലാസ്സ്‌. ശനിയാഴ്ച വൈകുന്നേരത്തെ കളി തടസ്സപ്പെടുന്നു, ഞായറാഴ്ച അതിരാവിലെ എഴുന്നേല്ക്കുകയും വേണം. ഇതിനെല്ലാം പുറമേ, തലേ ക്ലാസ്സില്‍ പഠിപ്പിച്ചതു ഇടദിവസങ്ങളില്‍ പാടി പഠിക്കണം.

ഞായറാഴ്ച രാവിലെ കുഴപ്പമില്ല. തലേന്നു പാടിയതു്‌ എങ്ങനെയേലും ഓര്‍ത്തു പാടാം. പക്ഷേ പിറ്റേ ശനിയാഴ്ച ചെല്ലുമ്പോ എല്ലാം മറന്നിരിക്കും. ആദ്യമൊക്കെ സാര്‍ ഉപദേശരൂപേണ പറഞ്ഞു നോക്കി, പിന്നെ സ്നേഹം കലര്‍ന്ന ശകരാം, പിന്നെ പരിഹാസം കലര്‍ന്ന ശകരാം, നല്ല ശകാരം അങ്ങനെ എല്ലാം പരീക്ഷിച്ചു, കിം ബഹുനാ! പിന്നെ വന്നെ ശനിയാഴ്ചകളിലും ഞങ്ങള്‍ പതിവുപോലെ മിഴിച്ചിരുന്നു.

ആദ്യം സ്വരസ്ഥാനങ്ങളും, പിന്നെ വരിശകളും, ഗീതങ്ങളും,വര്‍ണ്ണങ്ങളും, കീര്‍ത്തനങ്ങളുമൊക്കെയായി നാലു നാലര വര്‍ഷം അങ്ങനെയങ്ങനെയങ്ങു പോയി.

ആ കാലത്തു, എന്റെ വീട്ടിലോ സ്വന്തക്കാരുടെ വീട്ടിലോ എന്തു പരുപാടിയുണ്ടെങ്കിലും, എല്ലാം കഴിയുമ്പോ അമ്മ ഒരു പ്രസ്താവന അങ്ങു നടത്തും.

" ഇനി അപ്പുവും ജോണിയും കൂടി ഒരു പാട്ടു പാടും".

പിന്നെ എന്തു പറഞ്ഞിട്ടും കാര്യമില്ല. ഞങ്ങടെ ശാസ്ത്രീയം കേക്കാതെ ആരും സമ്മതിക്കില്ല. വരികളൊന്നും ഓര്‍മ്മയില്ല എന്നു പറയാന്‍ പറ്റില്ല, കാരണം മാഗി ടീച്ചര്‍ പാട്ടിന്റെ ബുക്കും എടുത്തോണ്ടാണല്ലോ പോന്നിരിക്കുന്നതു. അങ്ങനെ കൊച്ചുപറമ്പില്‍-ആകശാല കുടുംബങ്ങള്‍ പല തവണ "ശ്രീ ഗണ നാഥാ"യും , "വരവീണ"യുമൊക്കെ കേട്ടു കയ്യടിച്ചിരിക്കുന്നു.

[ എല്ലാം കഴിയുമ്പോ അമ്മു സാറിന്റെ ഒരു ചോദ്യമുണ്ട്‌ : " ശാസ്ത്രീയ സംഗീതത്തില്‍ നമ്മുടെ പാട്ടൊന്നും ഇല്ലേ?".. ഏതു? നമ്മുടെ പാട്ടേ!!!]

" വാ താ പി ഗണപതി" ഒക്കെ പഠിച്ചു കഴിഞ്ഞപ്പോ ഇപ്പോ ഏതാണ്ടൊക്കെ ആയി എന്നെനിക്കു തോന്നി തുടങ്ങി. "സാ തിം ചനേ"യും "എന്തരോ മഹാനു ഭാവുലൂ"-വും കൂടി കഴിഞ്ഞപ്പോ, മതിയല്ലോ എന്നായി.ആറു മാസം കൂടി കഴിഞ്ഞു അരങ്ങേറ്റം നടത്തിയേക്കാം എന്നൊക്കെ സാറു വീട്ടുകാരോടു പറഞ്ഞിരുന്നു. പക്ഷേ, ഒരു സുപ്രഭാതത്തില്‍ ' ഇനി മുതല്‍ ഞാനില്ല' എന്നു ഞാനങ്ങു തീരുമാനിച്ചു. അതോടെ ജോണിയും പോക്ക്‌ നിറുത്തി.

പക്ഷേ , പിന്നീട്‌ അതൊരു വലിയ കുറ്റബോധമായി മാറി. തുടര്‍ന്നു പഠിക്കണം എന്നു പല തവണ തീരുമാനിച്ചതായിരുന്നു, നടന്നില്ല.

പഠിച്ചിരുന്ന കാലത്തു, എന്നും സാധകം ചെയ്യാന്‍ വേണ്ടി അമ്മ വാങ്ങി തന്നെ ആ പഴയ ഹാര്‍മോണിയം ഇപ്പോഴും വീട്ടിലിരിപ്പുണ്ട്‌.

ഇത്തവണ പോയപ്പോ ഒന്നു പൊടി തൂത്തു വെച്ചു. ശ്രുതിയിട്ടു. നാലു വരി പാടി.

അമ്മ പറയാറുള്ളതു തന്നെ പിന്നേം പറഞ്ഞു : " അന്നു നീയൊരുത്തന്‍ കാരണമാ അതു നിന്നു പോയത്‌"

നേരാ.

19 comments:

The Common Man | പ്രാരബ്ധം said...

ജഗതിയുടെ സംഗീത ക്ലാസ്സ്‌ ഓര്‍മ്മയില്ലേ?

" രാമചന്ദ്ര ഗീം ഗീം ജൂം സനാനാ.."

ഇതു ഞാന്‍ ശാസ്ത്രീയ സംഗീതം പഠിക്കാന്‍ പോയ കഥ.

ദേവീ വിലാസം സ്ക്കൂള്‍ കുമാരനല്ലൂര്‍ said...

ഒത്തിരി സന്തോഷം, ദേവിവിലാസത്തിന്റെ സന്തതിയൊരാള്‍ ഈ ബൂലോകത്തുണ്ടെന്നറിയുമ്പോള്‍..
ആശംസകള്‍!!
ആ സംഗീതക്ലാസ്സില്‍ ഇനിയും പൊയ്ക്കൂടേ?

ശ്രീനാഥ്‌ | അഹം said...

കൊള്ളാം... മസാല ചേര്‍ക്കാത്ത വിവരണം.

ഞാനിവിടെ ആദ്യായിട്ടാണെന്ന് തോനുന്നൂ...

The Common Man | പ്രാരബ്ധം said...

ദേവീ വിലാസത്തിലെ സഹോരരേ,

നിങ്ങളേക്കാളും സന്തോഷം എനിക്കാണു കേട്ടോ. ആരൊക്കെയാണ്‌ ഈ ഉദ്യമത്തിനു പിന്നിലെന്നും, അദ്ധ്യാപകരുണ്ടെങ്കില്‍ ആരൊക്കെയെന്നും അറിഞ്ഞാല്‍ കൊള്ളാമായിരുന്നു. ഞാന്‍ ഈ വര്‍ഷം ആദ്യം സ്കൂളില്‍ വന്നിരുന്നു. ഇനി വരുമ്പോ നിങ്ങളേയും കാണാം.

ശ്രീനാഥ്,

ആ പറഞ്ഞതിനു നന്ദി. ഇനിയും ഈ വഴി വരില്ലേ, ആനകളെയും തെളിച്ചുകൊണ്ട്??????:-)

ശ്രീ said...

അതു ശരി, ഇതിനിടയില്‍ സംഗീത പഠനവും ഉണ്ടായിരുന്നല്ലേ? നന്നായി.

:)

Sherlock said...

ജോസേ അപ്പൊ അടുത്തു ബ്ലോഗേര്‍സ് മീറ്റിന് ജോസിന്റെ വക കച്ചേരി ഫിക്സ്ട് :)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

സംഗിത ക്ലാസിന്റെ വിവരണം അടിപൊളിയായ്...കേട്ടോ!എന്റെ ഒരു പോസ്റ്റിനിട്ട കമേന്റിലാ ഞാന്‍ ഇവിടെ വന്നത്.വരവെന്തായാലും മോശമായില്ല!ഇനിയും വരാം

കുറ്റ്യാടിക്കാരന്‍|Suhair said...

ജോസ്.
ആ സങ്കടം മാറ്റാന്‍ ഒരു പാട്ടുപാടി പോഡ്കാസ്റ്റായിടൂ...

കുഞ്ഞന്‍ said...

അപ്പു ജി..

അങ്ങിനെ വിളിക്കുന്നതിലും കുഴപ്പമില്ലല്ലൊ, സംഗീത പഠനത്തിന്റെ ചരിത്രം രസകരമാണല്ലൊ. അപ്പോള്‍ സിനിമയിലൊക്കെ കാണുന്നതുപോലെ കഴുത്തറ്റം വെള്ളത്തില്‍ നിന്ന് പാട്ടു പാടിയിട്ടുണ്ടൊ(സാധകം)..

എന്തായാലും രാഗങ്ങളും കീര്‍ത്തനങ്ങളും അങ്ങിനെ പെട്ടെന്നു മറന്നിട്ടില്ലാന്ന് കരുതുന്നു. വീണ്ടും അവസരമുണ്ടാക്കി കൂടുതല്‍ പഠിക്കൂ. ആ‍ശംസകളോടെ...

nandakumar said...

എടേയ് ഇതു സത്യമാണോഡാ??!!
യൂ ടൂ ജോസ്...യൂ ടൂ??

ഒരു സംഗീതജ്ഞനോടാണോ ഞാന്‍ ഇത്രനാളും..(ഗദ്..ഗദ്)
അടുത്ത വീശലില്‍ നിന്നെക്കൊണ്ട് ഒന്നു മൂളിച്ചിട്ടു തന്നെ കാര്യം

The Common Man | പ്രാരബ്ധം said...

ശ്രീ,

സംഗീതം മാത്രമല്ല, അങ്ങനെ പലതും. കയ്യിലിരിപ്പ്‌ നല്ലതായതുകൊണ്ട്‌ ഒന്നും മുഴുവനാക്കേണ്ടി വന്നില്ല എന്നു മാത്രം.

ജിഹേഷേ,

അങ്ങനെയൊരു ഏടാകൂടം വേണോ?

സഗീര്‍,

വന്നതിനും കമന്റിയതിനും നന്ദി.

കുറ്റ്യാടിക്കാരോ,

അതിന്റെ ഗുട്ടന്‍സ്‌ അത്ര പിടിയില്ല. ശ്രമിക്കാം കേട്ടോ.

കുഞ്ഞന്‍ ജീ,

അങ്ങനെ വിളിക്കണതാ ഇഷ്ടം. കഴുത്തറ്റം വെള്ളത്തില്‍ പാടിയിട്ടുണ്ടോന്നോ? പാട്ട്‌ പാടുന്നതു എപ്പഴും ,നല്ല വെള്ളത്തിലിരിക്കുമ്പോളാണേയ്‌!!

നന്ദാ...

സാരമില്ല. എനിക്കങ്ങനെയൊന്നുമില്ലാന്നേ!

പിന്നെ അടുത്ത വീശലോ? ഏതു വീശല്‍? കുടുംബത്തിരുന്നാ മതി. ഞങ്ങള്‍ ബാച്ചീസ്‌ എന്നതാന്നു വെച്ചാ വേണ്ട പോലെ ആയിക്കോളാം.

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഓഹോ, അപ്പൊ ക്ലാസിക്കലുമുണ്ടല്ലെ? ഞാന്‍ കരുതി നമ്മുടെ “അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം “ മാത്രെ ഉള്ളെന്ന് :)

Shankar said...

സി പി എമ്മില് തന്നെ ആരെയെങ്കിലും പ്രത്യേകിച്ച് പുലഭ്യം പറയണമെങ്കില് അതു വി എസിനെ തന്നെ ആകണം. എന്നാലെ എരിവും പുളിയുമൊക്കെ കൂട്ടാനായി കിരണിനെ പോലുള്ള ആസ്ഥാന രാഷ്ട്രീയ വിശാരദന്മാരൊക്കെ ചാടി വീഴു. മറ്റുള്ളവരെയൊക്കെ പറഞ്ഞാല് ങ്ഹെ ഹെ..കിരണിനു പക്ഷെ സി പി എമ്മില് ഒരാളിനെ മാറ്റം കുറ്റം പറയുന്നതു ഇഷ്ടമല്ല. എന്തെലും പറഞ്ഞു നോക്കു പതിനെട്ടടവും പയറ്റിക്കൊണ്ട് അദ്ദേഹം രണാങ്കണത്തിലിറങ്ങി ആവും വിധം പോരാടും.

സെസിന്റെക്കുറിച്ചു മാത്രമാക്കണ്ട കിരണ് സഖാവെ ചര്ച്ച. നമുക്ക് വാട്ടര് തിം പാര്ക്കിനെക്കുറിച്ചും ചര്ച്ച ചെയ്യാം. ആശുപത്രിയെക്കുറിച്ചും ചര്ച്ച ചെയ്യാം. ഒരു പാടു ചര്ച്ച ചെയ്തു മടുത്ത വിഷയമാണെങ്കിലും ലാവ്ലിനെകുറിച്ചും ഒന്നുടെ ചുമ്മാ ചര്ച്ച ചെയ്യാം. ഇതെ ആവേശത്തോടെ കൂടെ ലിങ്കുകള് തപ്പിയെടുത്ത് കൊണ്ട് വരണം അപ്പോഴും. പക്ഷെ അപ്പോഴെങ്കിലും ആ കണ്ണട അല്പനേരത്തേക്ക് ഒന്നു മാറ്റി വെക്കണം..

ആ പാവപ്പെട്ട വി എസിനെ വിട്ടു കൂടെ ഇനിയെങ്കിലും. മൂന്നു വര്ഷം പോലും നമ്മുടെ സഖാവിനു ക്ഷമിച്ചിരിക്കാന് ആവില്ലെന്നായൊ? ഇനിയല്ലെ യുഗങ്ങള് വരാന് പോകുന്നതു..യേത്...

The one who has loved and lost said...

വളരെ സിമിലര്‍ ആയി തോന്നി.. എന്റെ കഥയുമായി..
പത്താം ക്ലാസ്സ് വരെ പഠിച്ചു..
പിന്നെ അങ്ങ് നിന്നു പോയി..കൂടുതല്‍ പഠിക്കാത്തതിന്റെ കുറ്റ ബോധം എപ്പോഴും തോന്നും..:-)


ബാക്കിയുള്ളവര്‍ക്ക് - ജോസ് അസ്സലായി പാടും.. കോളേജില്‍ ഞങ്ങടെ ആര്‍ട്സ് ഫെസ്ടിവലിന് ഗ്രൂപ്പ് മ്യുസിക്കിനും, ലളിത ഗാനത്തിനും, ഒപ്പന പാട്ടിനും , നാടന്‍ പാട്ടിനും ഒക്കെ സമ്മാനം മേടിച്ചിട്ടുണ്ട്...
ഇതു പാട്ടു ഇനത്തില്‍..

ബാക്കി ഇനത്തിലെ കാര്യം പറയണമെങ്കില്‍ വേറെ ഒരു പോസ്റ്റ് തന്നെ ഇടേണ്ടി വരും...

The one who has loved and lost said...

ഓക്കേ.. ഈ പറഞ്ഞ എല്ലാ ഇനത്തിലും സമ്മാനം മേടിച്ചിട്ടുണ്ടോ എന്നറിയില്ല :-)
എങ്കിലും നന്നായി പാടും..

"ആദി സംഗീതം... അനന്ത സംഗീതം...
ഏക താള മ്രിതു മണ്ഡപ നടയില്‍..."
ഓര്‍മയുണ്ടല്ലോ അല്ലെ.. :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അങ്ങനെ പാട്ടു പാടുന്ന ഒരാളെ കൂടി കിട്ടി. ഇനി പാട്ടുണ്ടൊ എന്നു നോക്കട്ടെ കേട്ടു നോക്കാന്‍

jj said...

chetai... ee paripaadi njan arinjillallo! inim enthokke ond kayyiliruppu? :P

*പക്ഷേ , പിന്നീട്‌ അതൊരു വലിയ കുറ്റബോധമായി മാറി. തുടര്‍ന്നു പഠിക്കണം എന്നു പല തവണ തീരുമാനിച്ചതായിരുന്നു, നടന്നില്ല.*

avide ethippozhekkum njanum sentimental ayi poyi!

The Common Man | പ്രാരബ്ധം said...

കിച്ചു ഏന്റ് ചിന്നു,

ഹ ഹ. "അല്ലിയാമ്പല്‍ കടവു" ഒക്കെ "വെള്ളം" ചെല്ലുമ്പോ പുറത്തു വരുന്നതല്ലേ!

അനോനി മാഷ്‌,
സത്യമായിട്ടും ഇതൊന്നും ഞാന്‍ ആ ഉദ്ദേശത്തില്‍ എഴുതിയതല്ല.[ കമന്റിട്ട സ്ഥലം മാറിപ്പോയോ?]

എടാ ലേമാനേ,
ആദ്യത്തെ കമന്റ് എനിക്കങ്ങു സുഖിച്ചുവരുവാരുന്നു. അന്നേരം നീ അടുത്ത കമന്റ് വഴി എല്ലാം നശിപ്പിച്ചു. :-)

ഹെറിട്ടേജ്‌,
തല്‍ക്കാലം ഇല്ല. നോക്കട്ടെ.

ജോക്കുട്ടീ,
നിന്നോടു ഞാനിതു പറഞ്ഞില്ലായിരുന്നോ?

surabhi said...

sangeethavum padichittundalle??
njanum, bt 1yr nly, orupaadu aagrahathode poyi chernathanu, me my twin n cousin, aadya kaalathokke, ella divasavum practice undaayirunnu, kurachu keerthanangal okke padichappol, njangalude kshethrathil paadiyitumundu, arangettam onnumalla...bt athu complete cheyyan pattiyilla,